09:35pm 22 September 2026
NEWS
‘കേരള സ്റ്റോറി 2’ റിലീസിന് അനുമതി; 15 ദിവസത്തെ സ്റ്റേ നീക്കി
27/02/2026  04:42 PM IST
nila
 ‘കേരള സ്റ്റോറി 2’ റിലീസിന് അനുമതി; 15 ദിവസത്തെ സ്റ്റേ നീക്കി

കൊച്ചി: വിവാദ സിനിമ ‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ തിയേറ്ററുകളിൽ എത്തും. സിംഗിൾ ബെഞ്ച് 15 ദിവസത്തേക്ക് പ്രദർശനം തടഞ്ഞ ഇടക്കാല ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. നിർമാതാക്കൾ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി.

ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ സിംഗിൾ ബെഞ്ചാണ് സിനിമയുടെ റീലിസിന് 15 ദിവസത്തെ സ്റ്റേ വിധിച്ചത്. കേന്ദ്ര സർക്കാരിന് സെൻസർ നടപടി പുനഃപരിശോധിക്കാൻ സമയം നൽകിയായിരുന്നു ഈ ഉത്തരവ്.  സിനിമ പ്രഥമദൃഷ്ട്യാ സാമൂഹികാന്തരീക്ഷം മോശമാക്കുമെന്നും സെൻസർ ബോർഡ് മാർഗനിർദേശങ്ങൾ പാലിക്കാതെ സർട്ടിഫിക്കറ്റ് നൽകിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഇതിനെതിരെ സിനിമയുടെ നിർമ്മാതാക്കൾ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. 

നിർമാതാക്കളുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സ്റ്റേ നീക്കി സിനിമയ്ക്ക് പ്രദർശനാനുമതി നൽകി. ഇതോടെ ചിത്രത്തിന്റെ റിലീസിന് തടസ്സമില്ലാത്തതായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img